സൗദി: ടൂറിസം പൈതൃക വകുപ്പിന് കീഴില്‍ മ്യൂസിയം പൈതൃക സംരക്ഷണത്തിന് നൂറു കോടി റിയാലിന്റെ പദ്ധതികളുമായി സൗദി വരുന്നു. ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണവും ഈ പദ്ധതിയില്‍ ഉള്‍പെടും. ഇതിനായി 12 മ്യൂസിയങ്ങള്‍ ആണ് പുതിയതായി ആരംഭിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പുതിയ മ്യൂസിയങ്ങള്‍ക്കായി 60 കോടി റിയാല്‍ ആണ് ചിലവാക്കുന്നത്.
നാഷണല്‍ മ്യൂസിയത്തിന്റെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നുണ്ട്. ഇതിലേക്കായി 25 കോടി റിയാലിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. അഞ്ചര കോടി റിയാലിന്റെ ചെലവില്‍ നിര്‍മ്മിക്കുന്ന ഹിജാസ് റെയില്‍വെ മ്യൂസിയത്തിന്റെ വികസനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
Post Your Comments