തൃക്കണ്ണാട്: ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. മലാംകുന്ന് പാറയിലെ ശ്രീരാജിനെ (27)യാണ് വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ തൃക്കണ്ണാട് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന് മുകളിലെ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ വി ടി നാരായണന്റെയും പദ്മിനിയുടെയും മകനായ ശ്രീരാജ് നേരത്തെ ഗള്‍ഫിലായിരുന്നു. പിന്നീട് പുതിയ വിസയെടുത്ത് ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലിരിക്കെയാണ് മരണപ്പെട്ടത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ALSO READ ;വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
Post Your Comments