
മക്ക: മക്കയില്‍ പിതാവ് മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നു. ഹയ്യ മലാവിയിലെ ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെയാണ് പ്രദേശത്തെ നടുക്കിയ സംഭവമുണ്ടായത്. മൂന്ന്, അഞ്ച്, ആറ് വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊന്നത്. സംഭവം കണ്ട മാതാവ് അലറിവിളിച്ച അയല്‍വാസികളുടെ സഹായം തേടി. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഥലത്തെത്തിയ പൊലീസ് പിതാവിനെ പിടികൂടി. കൊലപാതകത്തിന്റെ കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments