സൗദി : രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 22 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് കൈമാറുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍-ദുവയ്‌ലെജ് അറിയിച്ചു.
Also Read : നിയന്ത്രണം വിട്ട സൈക്കിളിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
2022 ന്റെ തുടക്കത്തില്‍ തന്നെ തായിഫിലെയും കാസിമിലെയും വിമാനത്താവളങ്ങളുടെ കൈമാറ്റം നടക്കും. പദ്ധതിയുടെ ഭാഗമായി മറ്റു വിമാനത്താവളങ്ങളുടേയും ആസ്തി കൈമാറും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഹൈക്കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.
വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട പദ്ധതിയാണിത്.
Post Your Comments