ദുബായ്: യു.എ.ഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്തെത്തികഴിഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇ സ്വദേശികള്‍ക്ക് ഹൃദ്രോഗം വളരെ നേരത്തെ പിടിപെടുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. സാധാരണയായി ഹൃദ്രോഗം ആരംഭിക്കുന്ന ശരാശരി പ്രായം 65 ആണ്. എന്നാല്‍ യു.എ.ഇ മേഖലയില്‍ ഇത് 45 വയസ്സാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
യു.എ.ഇയിലെ സ്വാഭാവിക മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡോ.അബ്ദുള്ള ഷെഹാബ് പറഞ്ഞു. അബുദാബി ഹെല്‍ത്ത് സര്‍വീസ് നടത്തിയ പഠനത്തില്‍ രണ്ട് ലക്ഷത്തോളം യു.എ.ഇ പൗരന്മാര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 80 ശതമാനത്തോളം ആളുകള്‍ അമിതവണ്ണത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മൂന്നിലൊരാള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നും ഇത് പിന്നീട് സ്‌ട്രോക്കിലേക്കും ഹൃദ്രോഗത്തിലേക്കും വൃക്ക സംബന്ധിയായ രോഗങ്ങളിലേക്കും നയിക്കുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്. ഇവയെല്ലമാണ് യുഎഇയിലെ ജനങ്ങളുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളെന്നും ഡോ.അബ്ദുള്ള ഷെഹാബ് വിശദീകരിച്ചു.
Post Your Comments