തൃശൂർ : തൃശൂരിൽ തീപിടിത്തത്തിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അപകടകാരണം പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം. ഇന്‍ഡോര്‍ ഉദ്യോഗസ്ഥര്‍ വൈകാതെ ദുരന്ത സ്ഥലത്തെത്തും. വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇൻവെർട്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ഇന്നലെ വന്ന റിപ്പോർട്ട്. എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് പറഞ്ഞു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് സംഭവം. ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു(35), മൂത്ത മകള്‍ സെലസ് നിയ(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടം ഉണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു.
മരിച്ച കുട്ടികള്‍ കിടപ്പുമുറിയില്‍ ഉറക്കത്തിലായിരുന്നു. ഈ മുറിയില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാന്‍ഡേഴ്‌സ് ജോ ഈ സമയം മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും. രക്ഷപെട്ട മൂത്തമകള്‍ സലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ ഡാന്‍ഡേഴ്‌സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നതിനാല്‍ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല.
Post Your Comments