Latest NewsIndia

കോളേജിനും റോഡിനും കൊല്ലപ്പെട്ട ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ പേര്

ഉത്തർപ്രദേശ്: കൊല്ലപ്പെട്ട ഇൻസ്‌പെക്ടർ സുബോധ് കുമാറിനോടുള്ള ആദരസൂചകമായി എട്ടയിലെ ജയ്താരി-കുറോലി റോഡിന്റെ പേര് സുബോധ് കുമാർ സിങ് ശഹീദ് മാർഗ് എന്നാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അദ്ദേഹത്തിന്റെ പേരിടുമെന്ന മന്ത്രി അതുൽ ഗാർഗ് അറിയിച്ചു.

കഴിഞ്ഞ ദിവസം സുബോധ് കുമാറിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപിയെയും കണ്ടിരുന്നു. സുബോധ് കുമാറിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപയുടെ ദനഹായം സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. കുട്ടികളുടെ പഠനത്തിനായുള്ള വായ്‌പ്പയും ഭാര്യയ്ക്ക് പ്രത്യേക പെൻഷനും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button