KeralaLatest News

ഇന്‍വെര്‍ട്ടർ പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൃശൂര്‍ : വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്‌മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു (35) എന്നിവര്‍ക്ക് പരിക്കേറ്റത്. മൂത്തമകന്‍ സെലസ്‌ഫിയാണ് (12) രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് നാടിനെ നടക്കുന്ന ദുരന്തമുണ്ടായത്. കുട്ടികള്‍ ഉറങ്ങിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നും പറയപ്പെടുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ഇന്‍വെര്‍ട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല.

രണ്ട് കുട്ടികളും കട്ടിലില്‍ വെന്തുമരിച്ച നിലയിലായിരുന്നു. ഇവരെ പുറത്തെടുക്കും മുമ്ബ് തീ ആളിപ്പടര്‍ന്നു. ബിന്ദുവിനും സാരമായി പൊള്ളലേറ്റു. ബിന്ദുവും മൂത്ത മകനും മരിച്ച കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഡാന്റേഴ്‌സ് വീടിന് പുറത്ത് കാര്‍ കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സിന് പരിക്കേറ്റത്. തീ തന്റെ മുറിയിലേക്ക് പടര്‍ന്നപ്പോഴാണ് ബിന്ദു വീടിന് പുറത്തേക്കോടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button