KeralaLatest News

ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനെതിരെ വൻ മുന്നേറ്റം

മുംബൈ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വൻ മുന്നേറ്റം. വിപണിയില്‍ ഡോളറിനെതിരെ 70.90 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 പൈസ മൂല്യമുയര്‍ന്ന് 70.44 എന്ന നിലയിലാണിപ്പോള്‍.

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വർഷാവസാനം 75ൽ എത്തുമെന്ന്​ റേറ്റിങ്​ എജൻസിയായ ഫിച്ച്​ ഇന്നലെ പ്രവചിച്ചിരുന്നു. ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ദേശീയ തലത്തിൽ ക്രൂഡ് ഓയിലിന്‍റെ വില വീണ്ടും ബാരലിന് അറുപത് ഡോളറിന് താഴേക്ക് പോയതും രൂപയുടെ നേട്ടത്തിന് കാരണമായി. ഇന്ന് ബാരലിന് 59.69 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button