രാജ്യത്ത് 20 രൂപ നോട്ട് അച്ചടിച്ചിറങ്ങിയിട്ട് ഇന്നേക്ക് 50 വർഷം. അര നൂറ്റാണ്ട് മുൻപാണ് 20 രൂപ നോട്ട് പ്രചാരത്തിലായത്.
1972 ജൂൺ ഒന്നിനാണ് രാജ്യത്ത് ആദ്യ 20 രൂപ നോട്ട് പുറത്തിറങ്ങിയത്. ആദ്യത്തെ 20 രൂപ നോട്ടിൽ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരുന്നു അച്ചടിച്ചിരുന്നത്. 20 രൂപയുടെ രണ്ടാമത്തെ ഡിസൈൻ പുറത്തിറങ്ങിയത് 1975 ലാണ്. ഈ നോട്ടിൽ കോണാർക്ക് വീൽ ചിത്രമാണ് അച്ചടിച്ചത്. ‘മഹാത്മ ഗാന്ധി സീരീസിൽ’ പെട്ട പുതിയ നോട്ടാണ് ഇപ്പോൾ നിലവിലുള്ളത്. ഈ നോട്ട് അച്ചടിച്ചത് 2019 ഏപ്രിലിലാണ്.
Also Read: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ട: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്
Post Your Comments