കടുത്തുരുത്തി: പീഡനക്കേസില്‍ അറസ്റ്റിലായ വൈക്കം,വെച്ചൂര്‍, മറ്റം, ജിത്തുഭവനില്‍ ജിന്‍സ് സജിയുടെ ഫോണ്‍ പരിശോധിച്ച പോലീസുകാരുടെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. അറസ്റ്റിലായ 24കാരന്റെ മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേതു മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നഗ്നചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇതോടൊപ്പം ഇത്തരത്തിലുള്ള വീഡിയോകളും പ്രതി പ്രത്യേക ഫയലുകളിലായി സൂക്ഷിച്ചിട്ടപണ്ട്. വൈക്കം,വെച്ചൂര്‍, മറ്റം, ജിത്തുഭവനില്‍ ജിന്‍സ് സജിയുടെ ഫോണ്‍ പരിശോ
ഫേസ്ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിളെ വലയിലാക്കിയിരുന്നത്. ആദ്യം സൗഹൃദം സ്ഥാപിച്ച് പിന്നീട് പ്രണയം നടിച്ച് ചാറ്റിങ്ങില്ലൂടെ ഇവരുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ഇവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇത്തരത്തില്‍ മുപ്പതിലധികം പെണ്‍കുട്ടികള്‍ പ്രതിയുടെ ചതിയില്‍പ്പെട്ടിണ്ടെന്ന് പോലീസ് പറയുന്നു. കൂടാതെ ഇയാള്‍ക്ക് കഞ്ചാവു വില്‍പനസംഘവുമായി ബന്ധമുണ്ടെന്ന് എസ്‌ഐ എസ്. ശ്യാംകുമാര്‍ പറഞ്ഞു.
ജിന്‍സന്റെ ചതിയില്‍പ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓപ്പറേഷന്‍ ഗുരുകുലം ടീമിന് കൈമാറിയതോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ടുത്തദിവസം അപേക്ഷ നല്‍കുമെന്നും എസ്‌ഐ അറിയിച്ചു.പെയിന്റിങ് തൊഴിലാളിയാണ് ജിന്‍സന്‍.
Post Your Comments