തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്ക് ജംഗ്ഷനില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നു പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തില്‍ പൊട്ടലുണ്ടായത്. ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ ഭാഗത്താണ് പൊട്ടലുണ്ടായത്. 400 എം.എം പ്രിമോ പൈപ്പാണ് ഇവിടെ പൊട്ടിയത്.
പൈപ്പ് പൊട്ടിയത് പുലര്‍ച്ചെയായതിനാല്‍ മണിക്കൂറുകള്‍ക്കുശേഷമാണ് വാല്‍വ് അടച്ച് പണി ആരംഭിക്കാനായത്. കുടിവെള്ള പൈപ്പ് പൊട്ടിയതോടെ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും വെള്ളം കയറി. 100 മീറ്ററോളം ഭാഗത്ത് വെള്ളമൊഴുകി. ഇത് അഞ്ചാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. പ്രിമോ പൈപ്പ് പൊട്ടിയ ഭാഗത്ത് പുതിയ റിംഗ് പൈപ്പ് വിളക്കിച്ചേര്‍ത്താണ് പണി ആരംഭിക്കുന്നത്.
അഞ്ച് അടിയിലേറെ ആഴത്തില്‍ കടന്നുപോകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ മെഡിക്കല്‍ കോളജ് ഭാഗത്തും കുടിവെള്ളവിതരണം മുടങ്ങിയിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച് എപ്പോള്‍ കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ജംഗ്ഷന് മുതല്‍ സ്വകാര്യാശുപത്രിക്കു സമീപം വരെയുള്ള 100 മീറ്റര്‍ ഭാഗത്തുകൂടി കാലഹരണപ്പെട്ട പ്രിമോ പൈപ്പാണ് കടന്നുപോകുന്നത്. ഈ പൈപ്പ് മാറ്റാത്തതാണ് പ്രശ്നത്തിനു കാരണം. പേരൂര്‍ക്കടയിലെ കുടിവെള്ള സംഭരണിയില്‍ നിന്നു വരുന്ന വെള്ളം അമ്ബലമുക്ക് ജംഗ്ഷനിലെത്തി ഇവിടെനിന്ന് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് ഒറ്റലൈനായി കടന്നുപോകുന്നുണ്ട്. ഈ പൈപ്പിന്റെ ഇന്റര്‍കണക്ഷനാണ് പൊട്ടിയത്.
Post Your Comments