KeralaLatest NewsNews

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും: ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാര്‍ജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകള്‍, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികള്‍ നടക്കുന്നതുമാണ് കാരണം.

READ ALSO: വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം: 10 വയസുകാരി മരിച്ചു, മൂന്ന് പേരുടെ നില അതീവ ഗുരുതരം

2024 ജൂലൈ 25, വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 26, വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെയാണ് ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്. പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്ററിനു സമീപ പ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, പാറ്റൂര്‍, മൂലവിളാകം, പാല്‍ക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതില്‍ക്കോട്ട, പൗണ്ടുകടവ്, വേളി, ചാക്ക, ഓള്‍ സൈന്റ്‌സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വഴുതക്കാട്, കോട്ടണ്‍ഹില്‍,
ഇടപ്പഴഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട്, പിഎംജി, ലോ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്തമംഗലം, പൈപ്പിന്മൂട്, ജവഹര്‍നഗര്‍, നന്തന്‍കോട്, കവടിയാര്‍, വെള്ളയമ്പലം എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button