തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതില്‍ 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നത്. 24നും 25നുമാണ് ജലവിതരണം തടപ്പെടുക.
Read Also: ഡീപ് ഫേക്ക് ചിത്രങ്ങൾ വൈറൽ: പ്രതികരണവുമായി സാറ ടെണ്ടുല്‍ക്കർ
വാട്ടര്‍ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പിറ്റിപി നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യന്‍നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1916ല്‍ ബന്ധപ്പെടാം.
Post Your Comments