KeralaLatest NewsNews

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും, പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം അരുവിക്കരയില്‍ നിന്നും മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎം ശുദ്ധജല വിതരണ ലൈനില്‍ പേരൂര്‍ക്കട-അമ്പലമുക്ക് പൈപ്പ്ലൈന്‍ റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 08.03.2023 (ബുധനാഴ്ച) രാവിലെ 9 മണി മുതല്‍ 09-03-2023 (വ്യാഴാഴ്ച) രാവിലെ 10 മണി വരെ ചില ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങും.

Read Also: ബ്രഹ്മപുരം തീപിടുത്തം, ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂര്‍, ശ്രീകാര്യം, പ്രശാന്ത്‌നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആര്‍.പി.എഫ്, ടെക്‌നോപാര്‍ക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിന്‍ഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിന്‍കര, കല്ലിങ്ങല്‍, ആറ്റിന്‍കുഴി, ഇന്‍ഫോസിസ്, വെട്ടുറോഡ് എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.

പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പോങ്ങുംമൂട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button