ഫ്ളോറിഡ: ചികിത്സക്കായി മതിയായ രക്തം ലഭിക്കാതെ രണ്ടു വയസ്സുകാരിയുടെ അര്‍ബുദ ചികിത്സ പ്രതിസന്ധിയില്‍. ഫ്്‌ളോറിഡയില്‍ താമസിക്കുന്ന സൈനബ് മുഗള്‍ എന്ന പിഞ്ചു ബാലികയുടെ ചികിത്സയാണ് വേണ്ടത്ര രക്തം ലഭിക്കാതായതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
സൈനബിന്റെ രക്തം അത്യപൂര്‍വ്വ രക്തഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതാണ് ഇതിന് കാരണം.
‘ന്യൂറോബ്ലാസ്റ്റോമ’ എന്ന ഗുരുതരമായ ക്യാന്‍സറാണ് സൈനബിനെ പിടികൂടിയിരിക്കുന്നത്. കുട്ടികളിലാണ് ഈ രോഗം കണ്ടു വരുന്നത്. അതേസമയം സൈനബിന്റെ കാര്യത്തില്‍ രോഗം കണ്ടെത്താന്‍ വൈകിയതും ചികിത്സയില്‍ വലിയെ വെല്ലുവിളിയായി. ലോകത്തില്‍ തന്നെ
നാല് ശതമാനത്തില്‍ കുറവ് ആളുകള്‍ക്ക് മാത്രമേ സൈനബിന് ആവശ്യമുള്ള ഇന്ത്യന്‍ ബി ഗ്രൂപ്പ് രക്തം ഉള്ളൂവെന്നാണ് കണക്ക്. രക്തകോശങ്ങളിലെ ചില സവിശേഷതകളാണ് ഇതിന് കാരണം. ഇത്തരക്കാര്‍ക്ക് മറ്റ് രക്തഗ്രൂപ്പുകളില്‍ നിന്ന് രക്തമെടുക്കുമ്പോള്‍ അത് ശരീരം സ്വീകരിക്കുകയില്ല.
ഒക്ടോബറിലാണ് സൈനബിന്റെ വയറില്‍ ഒരു ട്യൂമര്‍ വളര്‍ച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ചികിത്സക്കാവശ്യമുളള രക്തം കണ്ടെത്താന്‍ അന്താരാഷ്ട്ര എന്‍.ജി.ഒ ആയ വണ്‍ ബ്ലഡിന്റെ സഹായത്തോടെ അന്വേഷണം നടത്തി മൂന്ന് പേരെ കണ്ടെത്തിയെങ്കിലും ഇത് പര്യാപ്തമല്ല. ഇനിയും കൂടുതല്‍ രക്തം ആവശ്യമാണ് അതേസമയം ചേരുന്ന രക്തഘടനയ്ക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ഇറാനിയന്‍ മേഖലകളുടെ വംശീയതയും രക്തദാതാക്കള്‍ക്ക് വേണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ‘ഞാനെന്റെ ഹൃദയത്തിനു വേണ്ടി നിങ്ങളോട് യാചിക്കുന്നു. ഇനി എന്തുവേണമെന്നറിയില്ല, ദയവായി സഹായിക്കണം’ എന്നാണ് സൈനബിന്റെ മാതാപിതാക്കള്‍ ആളുകളോട് യാചിക്കുന്നത്.
Post Your Comments