ന്യൂഡല്‍ഹി: എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ നടക്കും. ഇതിനായി എന്‍സിപി നേതാക്കളോട് ശനിയാഴ്ച രാജ്യ തലസ്ഥാനത്ത് എത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ലയന ചര്‍ച്ചകല്‍ പ്രതിസന്ധിയിലായതോടെയാണ് പവാര്‍ തന്നെ നേരിട്ട് ഇടപെട്ടത്. ബാലകൃഷ്ണപിള്ള നിയോഗിച്ച സമിതിയോടും ചര്‍്ച്ചയ്‌ക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ലയനത്തിന് എതിരാണ് ശശീന്ദ്രന്‍ വിഭാഗം ലയനം സാധ്യമായാല്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പാര്‍ട്ടിയിലുള്ള പിടി അയഞ്ഞേക്കാമെന്ന ആശങ്കയാണ് ഇതിനു കാരണം.. ശശീന്ദ്രന് മന്ത്രിസ്ഥാനവും തോമസ് ചാണ്ടിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും നഷ്ടമാകുമെന്നും നേതാക്കള്‍ക്ക് ഭയുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ലയനത്തിന് അനുകൂലമാണ്.
Post Your Comments