തിരുവനന്തപുരം : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്തര്‍ ഒട്ടേറെ കഷ്ട നഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകര്‍ന്നവര്‍ നിരവധി. ഇവര്‍ക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സര്‍ക്കാര്‍ എറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര സ്വഭാവമുളള കേസുകള്‍ ഒഴികെ മറ്റെല്ലാം പിന്‍വലിക്കുവാനുളള മന്ത്രിസഭാ തീരുമാനത്തില്‍ വ്യക്തതയില്ല. ക്രിമിനല്‍ നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിന്‍വലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍, സുപ്രീംകോടതിയില്‍ ആചാര സംരക്ഷണത്തിനു വേണ്ടി ഭക്ത ജന പക്ഷത്ത് നിന്നു കൊണ്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതോടൊപ്പം ഖേദം പ്രകടിപ്പിച്ചും മാപ്പു പറഞ്ഞും ഭക്തജനങ്ങളോടൊപ്പം നില ഉറപ്പിക്കാനും തയ്യാറാകണം. എങ്കില്‍ മാത്രമേ ശബരിമല വിഷയത്തില്‍ സര്‍വ്വ സമ്മതവും വ്യക്തവുമായ തീരുമാനമായി എന്ന് പറയനാകൂവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments