നെടുമങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. ഓട്ടോ കണ്‍സല്‍ട്ടന്റുമാരായി 40 കൊല്ലമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ആനാട് പുലിപ്പാറ ജി.ആര്‍ ഹൗസില്‍ സുരേന്ദ്ര ബാബു(65), ആനാട് കല്ലടക്കുന്ന് ശിവതത്തില്‍ ശിവ രാജന്‍ (69) എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് റവന്യു ടവറിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. പനി ബാധിച്ചാണ് സുരേന്ദ്ര ബാബു മരിച്ചതെങ്കില്‍ ശിവരാജന്‍ മരിച്ചത് നെഞ്ചുവേദനയെത്തുടര്‍ന്നാണ്. പനി ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സുരേന്ദ്രബാബു ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മരിച്ചത്. വിവരമറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ട ശിവരാജനെ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
Post Your Comments