ആലപ്പുഴ: സ്‌കൂള്‍ കുട്ടികളുടെ കിത്താബ് നാടകം മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ പിന്‍വലിച്ചതോടെ സംസ്ഥാന കലോത്സവ നാടക വേദിയില്‍ എലിപ്പെട്ടി എത്തി. കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കിത്താബ് നാടകം പിന്‍വലിച്ചത്.
അതേസമയം തൃശ്ശൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എലിപ്പെട്ടിയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പൊതു ബെഞ്ചിന്റെ ആവശ്യകത വിളിച്ച് പറഞ്ഞ ശിവദാസ് പൊയില്‍കാവാണ് അന്ന് എലിപ്പെട്ടി ഒരുക്കിയത്. കഴിഞ്ഞ തവണ നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ ഇത്തവണ കലോത്സവത്തില്‍ മൂന്നു ജില്ലകളാണ് എലിപ്പെട്ടിയുമായി കലോത്സവ വേദിയില്‍ എത്തിയിരിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലസെ വിദ്യാര്‍ത്ഥികളുടേതാണ് എലിപ്പെട്ടി.
മൂന്ന് ജില്ലകള്‍ നാടകം ഏറ്റെടുക്കുകയായിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഇത്തവണ എലിപ്പെട്ടിയുമായി ആലപ്പുഴയില്‍ എത്തിയത്. കോഴിക്കോട് നിന്നും കിത്താബ് എന്ന നാടകം സംസ്ഥാന തലത്തില്‍ യോഗ്യത നേടിയിരുന്നതെങ്കിലും വിവാദങ്ങളുണ്ടായതോടെ സ്‌കൂള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു. ഉണ്ണി. ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിരുന്നു ഇത്. റഫീഖ് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.
മുസ്ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെ ജീവിതമാണ് നാടകത്തിന്റെ കഥാതന്തു. എന്നാല്‍ നാടകത്തില്‍ പെണ്‍കുട്ടി ബാങ്ക് വിളിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന ആരോപണം ഉയര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് വഴി വച്ചത്. അതേസമയം ‘വാങ്ക്’ പറയുന്ന രാഷ്ട്രീയമല്ല ‘കിത്താബ്’ പറയുന്നത് എന്നും ആരോപിച്ച് ഉണ്ണി ആര്‍ രംഗത്ത് വന്നിരുന്നു.
കിത്താബ് പിന്‍ഡവലിച്ചതോടെയാണ് കോഴിക്കോട് നിന്നും എലിപ്പെട്ടിയെത്തിയത്. ‘കോഴിയങ്ങനെ കോഴിന്റുസ്‌കൂളി പോയാല്’ എന്ന പാട്ടുമായാണ് കഴിഞ്ഞ വര്‍ഷം എലിപ്പെട്ടിയെത്തിയതെങ്കില്‍ ചെറിയ ചില മാറ്റം വരുത്തിയാണ് ഇത്തവണ നാടകം അരങ്ങിലെത്തിയത്. മലപ്പുറം ജില്ലയില്‍ നിന്ന് ഉദയേഷിന്റെ നേതൃത്യത്തില്‍ കെ.എച്ച്.എം.എസ് ആലത്തിയൂര്‍ ആണ് നാടകം അരങ്ങിലെത്തിച്ചത്. കോഴിക്കോട് നിന്നും ശിവദാസ് പൊയില്‍കാവും, വയനാട് നിന്നും ഗിരീഷ് കാരാടിയുമാണ് നാടകം അരങ്ങിലെത്തിച്ചത്.
Post Your Comments