ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അഴിമതിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബിഐ മേധാവി
അലോക് വര്‍മ. അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അലോക് വര്‍മ വ്യക്തമാക്കി.
അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. അത് പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അലോക് വര്‍മയ്ക്കെതിരെ സിബിഐ തന്നെ ഫയല്‍ ചെയ്ത എഫ്ഐആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Post Your Comments