തിരുവനന്തപുരം: നടി ശാലു മേനോന്റെ കോടികള്‍ വിലമതിയ്ക്കുന്ന ബംഗ്ലാവ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് . തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. വീട്ടില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ബിജു രാധാകൃഷ്ണന് , സിനിമാ-സീരിയല്‍ താരം ശാലു മേനോന് എന്ന ശാലു വേണുഗോപാല്‍, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29,60,000 രൂപയാണ് തട്ടിച്ചെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ കൈപ്പറ്റിയാണ് സോളാര്‍ തട്ടിപ്പിനിരയാക്കിയത്.
Post Your Comments