തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജാതിയെകുറിച്ച് പ്രസ്താവന നടത്തിയതിനാണ് കോടതിയെ സമീപിക്കുന്നതെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അതേസമയം ശബരിമല വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളിൽ മതസ്പർദ്ധ വളർത്തുകയാണെന്നും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി സന്നിധാനത്തെ ഭക്തന്മാരുടെ കാര്യത്തിൽ പൂർണ തൃപ്‌തരാണെന്നും കടകംപള്ളി വ്യക്തമാക്കി. ശബരിമലയിലും പമ്പയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെയാണെന്നും സംഭാവനകൾ പാർട്ടിയോ മതമോ നോക്കിയല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments