Latest NewsIndia

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളും ഇന്ത്യയില്‍; മോദിയുടെ വികസന പദ്ധതികള്‍ ഫലം കണ്ടു

ന്യൂ‌ഡല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളും ഇന്ത്യയില്‍. സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യങ്ങളിൽ അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിലായിരിക്കുമെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലോകത്തിലെ പ്രമുഖ സാമ്പത്തിക വിശകലന ഏജന്‍സിയായ ഓക്സ്ഫോര്‍ഡ് ഇക്കോണോമിക്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2035 ഓടെ ഗുജറാത്തിലെ വജ്ര വ്യാപാര കേന്ദ്രമായ സൂറത്തിലായിരിക്കും ഏറ്റവും കൂടുതല്‍ വികസനം നടക്കുകയെന്ന് റിസര്‍ച്ച്‌ തലവന്‍ റിച്ചാര്‍ഡ് ഹോള്‍ട്ട് വ്യക്തമാക്കുന്നു. എല്ലാ ഏഷ്യന്‍ നഗരങ്ങളുടെയും മൊത്തം ആഭ്യന്തര ഉത്പാദനം 2027 ആകുമ്പോഴേക്കും വടക്കേ അമേരിക്ക, യൂറോപ്യന്‍ നഗര കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ കൂടുതലായിരിക്കും. ആഭ്യന്തര ഉത്പാദനത്തില്‍ 17% വര്‍ദ്ധനവുണ്ടാകും. ഇതിന്റെ ഭൂരിഭാഗവും ചെെനീസ് നഗരങ്ങളില്‍ നിന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button