Latest NewsKeralaIndia

കെ സുരേന്ദ്രന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും; ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങള്‍ ഇങ്ങനെ

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക പരമാര്‍ശവുമായി കേരള ഹൈക്കോടതി. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ച്‌ വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

എന്നാല്‍ സുരേന്ദ്രനെ എത്രക്കാലം ജയിലില്‍ അടയ്ക്കുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. മന്ത്രിമാര്‍ക്കെതിരെ കേസില്ലേ എന്ന കോടതിയുടെ പരാമര്‍ശവും നിര്‍ണ്ണായകമാണ്.സുരേന്ദ്രനെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടു പോകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസില്ലെയെന്ന് കോടതി ചോദിച്ചു.ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു.

ശബരിമല ദര്‍ശനത്തിനുമായി 52 വയസ്സ് പ്രായമുള്ള സ്ത്രീയെ സന്നിധാനം നടപ്പന്തലില്‍ വച്ച്‌ തടസുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച്‌ അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രവമേല്‍പ്പിസിച്ചെന്നും മാനഹാനി വരുത്തുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്‌തെന്നുമാണ് കേസ്. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ച്‌ വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതെ സമയം സുരേന്ദ്രന്റെ പേരില്‍ നിലവില്‍ നിരവധി കേസുകളുണ്ട്. എട്ട് വാറന്റുകള്‍ സുരേന്ദ്രന്റെ പേരില്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേയെന്നും എത്രകാലം സുരേന്ദ്രനെ ജയിലിലിടാന്‍ പറ്റുമെന്നും കോടതി തിരിച്ചു ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button