KeralaLatest News

കേക്കിലും മധുരപലഹാരങ്ങളിലും മായം ചേര്‍ത്താല്‍ ഇനി കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്

ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ അടുത്ത് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത കേക്കും മറ്റ് മധുര പലഹാരങ്ങളും വില്‍ക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്.

തിരുവനന്തപുരം: വില്പനയ്ക്കായുള്ള കേക്കില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ അടുത്ത് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത കേക്കും മറ്റ് മധുര പലഹാരങ്ങളും വില്‍ക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നിര്‍ദ്ദേശം ലംഘിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു മന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ, ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്, വൈന്‍ നിര്‍മാണ യൂണിറ്റുകള്‍, ഹോംമേഡ് കേക്കുകള്‍, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും ആരോഗ്യ വകുപ്പിന് നിര്‍ദേശം ഉണ്ട്. സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഉറപ്പും ലക്ഷ്യമാക്കിയുള്ള പരിശോധനകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി 38 സ്പെഷല്‍ സ്‌ക്വാഡുകളെ പരിശോധനക്കള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോടോപ്പം തന്നെ പിഴ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ 38 ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button