ലക്നൗ: ബുലന്ദ്ഷഹറില്‍ ആള്ക്കൂട്ടാക്രമണത്തിനിടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ബജ്രംഗ്ദള് നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.
പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറാണ് കൊല്ലപ്പെട്ടത്. പശുക്കളുടെ അഴുകിയ ജഡം കണ്ടെത്തിയതിന്റെ പേരില്‍ മൂന്നു ദിവസം മുമ്പ് ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലാണ് സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
അതേസമയം അഖ്ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. ഇദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തി എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തില്‍ ആദ്യം തലയ്ക്ക് പരിക്കേറ്റ സുബോധിനെ ആശുപത്രിയില്‍ കൊണ്ടു പോകും വഴി ഒരു സംഘം പിന്തുടര്ന്നെത്തി നിറയൊഴിക്കുകയായിരുന്നു.
Post Your Comments