തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരെയും ആരോപണം. ആരോപണവിധേയനായ സിദ്ധിഖ് എം.വി ജോലിചെയ്യുന്നത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ്.
കോഴിക്കോട് ഗവൺമെന്റ് മോഡൽ ഹൈയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് ഇയാൾ. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലേത്തിയത് ഡെപ്യുട്ടേഷനിലൂടെയാണ്. ശമ്പളവും ആനുകൂല്യവുമായി 75000 രൂപയിലധികം സിദ്ധിഖ് കൈപ്പറ്റുന്നുണ്ടെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
Post Your Comments