അമൃത്സര്‍: അമൃത്സര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗറിന് ക്ലീന്‍ചിറ്റ്. അന്വേഷണ കമ്മീഷന് 150 പേരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതിനിടെ ട്രാക്കില്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. അമൃത്സറിലെ ഛൗറ ബസാറിലായിരുന്നു സംഭവം. കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ശബ്ദംകാരണം ട്രെയിന്‍ വരുന്നത് ആളുകള്‍ അറിഞ്ഞില്ല. നവജോത് കൗര്‍ ആയിരുന്നു മുഖ്യാതിഥി.
Post Your Comments