അമൃത്സര്‍: അമൃത്സറില്‍ ട്രെയിനിടിച്ച് 61 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കനത്ത പ്രതിഷേധം. ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. അതേസമയം സംഘാടകരായ കൗണ്‍സിലര്‍ വിജയ് മധാനും മകന്‍ സൗരഭ് മധന്‍ മിത്തുവും ഒളിവിലാണ്. അപകടം ഉണ്ടായ റെയില്‍വെ ട്രാക്കില്‍ ശനിയാഴ്ച മുതല്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിന് തൊട്ടുപിന്നാലെയാണ് വീടുകൾക്ക് നേരെ ആക്രമണം നടന്നത്.
Post Your Comments