Latest NewsIndia

ഇന്ത്യക്കു വഴങ്ങി മല്യ: തിരിച്ചു വരാന്‍ സഹായിക്കണമെന്ന് അപേക്ഷ

ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് തിരിച്ചു വരാന്‍ സഹായിക്കണമെന്ന് മല്യയുടെ ട്വീറ്റ്. ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നുമാണ് മല്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സമയം വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് മല്യയുടെ പുതിയ നീക്കം. മൂന്നു പോസ്റ്റുകളാണ് മല്യ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയതിരിക്കുന്നത്.

തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത 100 ശതമാനം തിരിച്ചു നല്‍കാമെന്നും മല്യ പറഞ്ഞു. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും’ മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണമെന്നും മല്യ പറയുന്നു.

ബാങ്കിലെ പണം തിരിച്ചടക്കാതെ താന്‍ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്തുകൊണ്ട് കര്‍ണാടക ഹൈക്കോടതിക്ക്മുമ്പിലുള്ള തന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ചര്‍ച്ചയാകുന്നില്ലെന്നും മല്യ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button