തിരുവനന്തപുരം: വനിതാ മതിലില്‍ 30 ലക്ഷത്തിലധികം സ്ത്രീകള്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. കാസര് ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സൃഷ്ടിക്കപ്പെടുന്ന വന്മതിലില് 3015000 സ്ത്രീകള്‍ സാന്നിധ്യമറിയിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍.ഇതോടൊപ്പം നവോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കാനിരിക്കുകയാണ്. ജില്ലാ തല നവോത്ഥാന വനിതാ മതില് കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയതികളില്‍ ചേരുമെന്നും പുന്നല ശ്രീകുമാര്‍ അറിയിച്ചു.
Post Your Comments