Latest NewsIndia

സുപ്രീം കോടതി പിടിമുറുക്കുമ്പോള്‍ 312 കേസുകളില്‍ പ്രതികളായ കേരളത്തിലെ എംപി മാരുടേയും എംഎല്‍എ മാരുടേയും ഭാവി തുലാസിലാകുമോ?

കൊലപാതക കേസില്‍ മന്ത്രി എം എം മണിക്കെതിരെ കുറ്റും ചുമത്തിയിട്ടില്ല

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ സംബന്ധിച്ച് അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള വിവരവും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കൊലപാതക കേസില്‍ മന്ത്രി എം എം മണിക്കെതിരെ കുറ്റും ചുമത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1982 നവംബര്‍ 12ന് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ന്റെ അടിസ്ഥാനത്തിലുള്ള കൊലപാതകക്കേസില്‍ മന്ത്രി എം.എം. മണിക്കെതിരെ 2015 നവംബര്‍ 18ന് കുറ്റപത്രം നല്‍കി.  പ്രതി സ്റ്റേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും പറയുന്നു.

അതേസമയം 1997 നവംബര്‍ 24ന് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതിയായ എംഎല്‍എ നൗഷാദിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ കേസിന് സ്റ്റേയുണ്ടെങ്കിലുംഏത് കോടതിയാണ് ഇത് നല്‍കിയതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ
2012 ഫെബ്രുവരി 20ലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍, കൊലപാതക്കേസില്‍ പ്രതിയായ നൗഷാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും കേസ് സിബിഐയുടെ പുനരന്വേഷണത്തിനു വിട്ടിരിക്കുകയാണെന്നും പറയുന്നു.

എന്നാല്‍ കേരളത്തിലെ ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയാണ്. 24 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ആന്റണി ജോണ്‍ എംഎല്‍എക്കെതിരെ 18ഉം എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍ എം.എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ 15 വീതം കേസുകളുമുണ്ട്.

റിപ്പോര്‍ട്ടില്‍ കേരള, ബിഹാര്‍ ഹൈക്കോടതികള്‍ ഉടന്‍ നടപടിയെടുക്കണമെന്നും, നടപടി റിപ്പോര്‍ട്ട് സുപ്രീം കോടതി 14നു പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കേസുകളുടെ പുരോഗതി, കുറ്റപത്രം നല്‍കുന്നതും കുറ്റം ചുമത്തുന്നതും വൈകുന്നതിന്റെ കാരണങ്ങള്‍ എന്നിവ എല്ലാ മാസവും 2 സംസ്ഥാനത്തെയും കീഴ്‌ക്കോടതികള്‍ ഹൈക്കോടതിക്കു നല്‍കണമെന്നും, വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കേസുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കി.

എംഎപി, എംഎല്‍എ, മുന്‍ എംപി, എംഎല്‍എ എന്നിവര്‍ പ്രതിയായ കേസുകളില്‍ നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. 312 കേസുകളാണ് കേരളത്തിലെ  ജനപ്രതിനിധികള്‍ക്കെതിരെയുള്ളത്. അതേസമയം ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശും രണ്ടാം സ്ഥാനത്ത് ഒഡീഷയുമാണ്. മൂന്നാം സ്ഥാനത്ത് തമിഴ് നാട് അഞ്ചും ആറും സ്ഥാനങ്ങളില്‍ ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button