
ഈരാറ്റുപേട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തന്‍പുരക്കല്‍ അഫ്സലി(25)നെയാണ് കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.
Read Also : ‘ഇന്ത്യ’യില്‍ തമ്മിലടി രൂക്ഷമാകുന്നു: ആപ്പിനും എസ്പിക്കും പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിയുവും
ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഈരാറ്റുപേട്ട, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ സ്റ്റേഷനുകളില്‍ മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Read Also : മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിൽ ടിപ്പർലോറി മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
Post Your Comments