MalappuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്രി​മി​ന​ല്‍, ല​ഹ​രി കേ​സു​ക​ളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

അ​ര​ക്കു​പ​റ​മ്പ് മാ​ട്ട​റ​ക്ക​ല്‍ പി​ലാ​ക്കാ​ട​ന്‍ നി​സാ​മു​ദ്ദീ​(31)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

പെ​രി​ന്ത​ല്‍മ​ണ്ണ: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യും ക​ഞ്ചാ​വ്, എം.​ഡി.​എം.​എ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ലെ ക​ണ്ണി​യു​മാ​യ യു​വാ​വ് അറസ്റ്റിൽ. അ​ര​ക്കു​പ​റ​മ്പ് മാ​ട്ട​റ​ക്ക​ല്‍ പി​ലാ​ക്കാ​ട​ന്‍ നി​സാ​മു​ദ്ദീ​(31)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി: അമിത് ഷാ

എ​ൻ.​ഡി.​പി.​എ​സ് കേ​സി​ല്‍ പ്ര​തി​യാ​യ നി​സാ​മു​ദ്ദീ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ത്തി​യും വ​ടി​വാ​ളും വീ​ശി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും എ​സ്.​ഐ​യു​ള്‍പ്പ​ടെ​യു​ള്ള​വ​രെ പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യും ചെ​യ്ത​താ​യി നേ​ര​ത്തെ ഇ​യാ​ൾ​ക്ക​തി​രെ കേ​സു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ല്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​ണ് പ​തി​വ്.

പെ​രി​ന്ത​ല്‍മ​ണ്ണ സി.​ഐ. എ. ​പ്രേം​ജി​ത്ത്, എ​സ്.​ഐ. ഷി​ജോ സി. ​ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​സി.​പി.​ഒ സ​ക്കീ​ർ മ​ങ്ക​ട, ഷി​ജു, സി.​പി.​ഒ​മാ​രാ​യ ഷ​ക്കീ​ൽ, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button