KeralaLatest News

വിവാദ എച്ച്.എം.ടി ഭൂമി ഇനി അദാനി ഗ്രൂപ്പിന്

കളമശ്ശേരി: വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾഅദാനി ഗ്രൂപ്പിന് കൈമാറി. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത് അദാനി ഗ്രൂപ്പ് വാങ്ങിയത്. എന്നാൽ സ്ഥലത്തിന്റെ വിലയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

എത്രരൂപയ്ക്കാണ് കൈമാറ്റം നടന്നതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. വി.എസ്.സർക്കാറിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് 70 ഏക്കർ എച്ച്.എം.ടി ഭൂമി ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന് കൈമാറിയത് വിവാദമായിരുന്നു. ഭൂമി കൈമാറ്റത്തിന് പിന്നിൽ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഭൂമി കൈമാറ്റം അംഗീകരിച്ചു.. 4000 കോടി രൂപയുടെ മുതല്‍മുടക്കില്‍ സൈബര്‍ സിറ്റി ഇവിടെ വരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

ഇതിലൂടെ 6000 തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഷോപിങ് മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും ഉയരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ സ്ഥലം വില കുറച്ച്‌ ബ്ലൂസ്റ്റാറിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും എത്തിയെങ്കിലും ഇവ തള്ളിപ്പോയിരുന്നു.

ഭൂമി ലഭിച്ച്‌ ഇത്ര വര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ ആലോചനകളോ എങ്ങും എത്താതായതോടെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി അദാനിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button