തൃശ്ശൂര്‍: കവിതാ മോഷണത്തില്‍ ദീപ നിശാന്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയപ്പോൾ പിന്തുണയുമായി കോളേജ് യൂണിറ്റ് രംഗത്തെത്തി. കവിത മോഷ്ടിച്ചുവെന്ന ആരോപണത്തിന് വിധേയയായ അദ്ധ്യാപിക ദീപാ നിശാന്തിനെ പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് തൃശൂര്‍ കേരളവര്‍മാ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി.
എന്നാല്‍ ദീപാ നിശാന്തിനെ എതിര്‍ക്കുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മോഷണം ആര് നടത്തിയാലും തെറ്റാണെന്നാണ് എസ്‌എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് വ്യക്തമാക്കി. സാഹിത്യ മേഖലയിലും മറ്റ് മേഖലകളിലും മോഷണം നടത്തിയാല്‍ ആത്മാഭിമാനത്തോട് കൂടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും അതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ പറഞ്ഞു.
ദീപാ നിശാന്തിന്റെ കൂടെ നില്‍ക്കാനാണ് തൃശൂര്‍ കേരളവര്‍മാ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനം. ദീപാ നിശാന്തിനെതിരെ പ്രതിരോധവുമായി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി മുന്നോട്ട് വന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദീപാ നിശാന്തെന്ന അദ്ധ്യാപികയ്‌ക്കൊപ്പമാണ് വിദ്യാര്‍ത്ഥികളെന്നാണ് എസ്.എഫ്.ഐ യൂണിറ്റിന്റെ നിലപാട്.
എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക കൂടിയാണ് ദീപാ നിശാന്ത്. വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അദ്ധ്യാപക സംഘടനയായ എകെപിസിടിഎയും വ്യക്തമാക്കി.
Post Your Comments