KeralaLatest News

തെലങ്കാനയിൽ അ​ധി​കാ​ര​ത്തിലെത്തിയാൽ ആദ്യം നടപ്പിലാക്കുന്ന ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ഖ്യം വി​ജ‍​യി​ക്കു​മെ​ന്ന് വ്യക്തമാക്കി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. തെ​ലു​ങ്കാ​ന​യു​ടെ വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ളെ ത​ക​ര്‍​ത്ത കെ​സി​ആ​റി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യമെന്നും അതിനായി ത​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​നെ​യും ടി​ആ​ര്‍​എ​സി​നെ​യും അ​ധി​കാ​ര​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ മ​തി​യാ​യ സീ​റ്റ് കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു ല​ഭി​ക്കും. അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ളും ഇ​ക്കാ​ര്യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ല്‍ കെ​സി​ആ​ര്‍ മോ​ശം വാ​ക്കു​ക​ളാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു ഭ​യ​മാ​യി തു​ട​ങ്ങിയതിന്റെ സൂചനയാണിതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button