Latest NewsKerala

നടി സേതുലക്ഷ്‌മിയുടെ മകന് വൃക്ക നല്‍കാൻ തയ്യാറായി പൊന്നമ്മ ബാബു; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടി സഹായം അപേക്ഷിച്ച് എത്തിയ നടി സേതുലക്ഷ്‌മിയെ സഹായിക്കാനൊരുങ്ങി പൊന്നമ്മ ബാബു. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്. ഒരു പ്രമുഖ ഓണ്‍ലൈനോട് ആണ് ഇത് സംബന്ധിച്ച്‌ സേതുലക്ഷ്മിയും പൊന്നമ്മ ബാബുവും പ്രതികരിച്ചത്.

ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ എന്നായിരുന്നു പൊന്നമ്മ ബാബുവിന്റെ അഭ്യർത്ഥന. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ, അത് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ… ഡോക്ടർമാരോട് ചോദിച്ച്‌ വിവരം പറയണമെന്നും പൊന്നമ്മ ബാബു വ്യക്തമാക്കുകയുണ്ടായി. പൊന്നമ്മ ബാബു ഉൾപ്പെടെ മൂന്ന് പേരാണ് സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാൻ തയ്യാറായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button