
കൊച്ചി: ആർട്ടിസ്റ്റുകളുടെ മക്കൾക്ക് മാത്രമേ മര്യാദയോടെ പെരുമാറാൻ അറിയുകയുള്ളൂവെന്ന് നടി പൊന്നമ്മ ബാബു. മറ്റുള്ളവർ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ആർട്ടിസ്റ്റായ അച്ഛനും അമ്മയും ഉള്ളത് കൊണ്ട്, എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെ ആർട്ടിസ്റ്റുകളുടെ മക്കൾക്ക് അറിയാമെന്നും പൊന്നമ്മ പറയുന്നു. ഇതിന്റെ ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് ദുൽഖർ സൽമാനെയും പൃഥ്വിരാജിനെയുമാണ്.
മറ്റുള്ളവർ എങ്ങനെയൊക്കെയോ സിനിമയിൽ എത്തിയതാണെന്നും, എന്തൊക്കെയോ അഭിനയിച്ച് ഹിറ്റായി താരങ്ങളായതാണെന്നും പൊന്നമ്മ പറയുന്നു. പ്രായത്തിൽ മുതിർന്ന ആരെ കണ്ടാലും എഴുന്നേൽക്കണമെന്നാണ് താനൊക്കെ പഠിച്ചിരിക്കുന്നതെന്നും, എന്നാൽ ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ ചെയ്യാതെ പകരം കാലിന്മേൽ കാൽ കയറ്റിവെച്ചാണ് ഇരിക്കുന്നതെന്നും പൊന്നമ്മ ആരോപിക്കുന്നു.
‘മുതിർന്നവരെ ബഹുമാനിക്കുക, ടീച്ചർമാരെ ബഹുമാനിക്കുക, നമുക്ക് തിരക്കഥ പറഞ്ഞ് തരുന്നവരെ ബഹുമാനിക്കുക, സംവിധായകരെ ബഹുമാനിക്കുക എന്നൊക്കെയാണ് ഞാൻ പഠിച്ചിട്ടുള്ളത്. നമുക്ക് ബഹുമാനം തന്നില്ലെങ്കിലും നമ്മൾ കൊടുക്കണം. ഇപ്പോഴുള്ള പിള്ളേരൊക്കെ എന്താണ് ഇങ്ങനെയെന്ന് എനിക്കറിയില്ല. ആർട്ടിസ്റ്റിന്റെ മക്കളായത് കൊണ്ട് ദുൽഖറിനും പൃഥ്വിക്കും മര്യാദയുണ്ട്’, പൊന്നമ്മ ബാബു പറയുന്നു.
Post Your Comments