വാഷിങ്ടന്‍: ഏറ്റവും അകലെ നിന്നും ഉണ്ടായ തമോഗര്‍ത്ത സംയോജനം കാരണമുണ്ടാകുന്ന ഗുരുത്വതരംഗ പ്രസരണം കണ്ടെത്തി ശാസ്ത്രലോകം. യുഎസ്- യൂറോപ്പ് ശാസ്ത്രസംഘമാണ് കണ്ടെത്തല്‍ നടത്തിയത്.
യുഎസ്സില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററിയും യൂറോപ്പിലെ വിര്‍ഗോ ഒബ്‌സര്‍വേറ്ററിയും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് ഈ ഗുരുത്വതരംഗം കണ്ടെത്തിയത്. പിന്നീട് നടത്തിയ നിരീക്ഷണങ്ങളില്‍ ഇത് 500 കോടി പ്രകാശവര്‍ഷം അകലെയുള്ള തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് ഉദ്ഭവിച്ചതാണ് എന്ന് കണ്ടെത്തുകയായിരുന്നു. കൂടിച്ചേരലിന്റെ ഫലമായി ഉണ്ടായ പുതിയ തമോഗര്‍ത്തത്തിന് സൂര്യന്റെ 80 ഇരട്ടി പിണ്ഡമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, ഈ ഗുരുത്വതരംഗത്തെ കൂടാതെ മറ്റ് 3 ഗുരുത്വതരംഗ പ്രസരണങ്ങള്‍ കൂടി ശാസ്ത്രസംഘം കണ്ടെത്തുകയുണ്ടായി. ഇതോടെ ഗവേഷകര്‍ കണ്ടെത്തിയ ഗുരുത്വതരംഗ പ്രസരണങ്ങളുടെ എണ്ണം 11 ആയി വര്‍ദ്ധിച്ചു.
Post Your Comments