Latest NewsCars

വില വർദ്ധവിനൊരുങ്ങി ഇസുസു

വാഹനങ്ങളുടെ വർദ്ധവിനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസു. 2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയരുമെന്നാണ് റിപ്പോർട്ട്. ഉത്പാദന ചിലവും നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും, ഇസുസുവിന്റെ വാഹന വിതരണത്തിനു ചിലവേറിയതും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കിയെന്നു കമ്പനി അറിയിച്ചു. ഇസുസുവിന്റെ വാണിജ്യ വിഭാഗത്തിലെ റെഗുലര്‍ ക്യാബ് എസ്‌ക്യാബ് മോഡലുകള്‍ക്കു രണ്ട് ശതമാനം വരെയും പിക്ക് അപ്പുകള്‍ക്ക് നാല് ശതമാനം വരെയും വില ഉയര്‍ത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button