അബുദാബി: ബീച്ചില്‍ വെച്ച് സമ്മതമില്ലാതെ തന്‍റെ ഭാര്യയുടെ ഫോട്ടോ പകര്‍ത്തിയെന്നാരോപിച്ച് ഭര്‍ത്താവ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഫോട്ടോ പകര്‍ത്തിയ യുവതിയോട് ഒന്നരലക്ഷം ദിര്‍ഹം പിഴ അടക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഫോട്ടോ പകര്‍ത്തിയ ശേഷം ഒാട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്ന സംഘടനയുടെ വെബ് സെെറ്റില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ കേസ് എത്തിയത്. എന്നാല്‍ മറ്റ് ദുരുദ്ദേശങ്ങളോടെയല്ല യുവതിയുടെ ഫോട്ടോ പകര്‍ത്തിയെതെന്നും ബീച്ചില്‍ കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്ന ചിത്രങ്ങള്‍ എടുത്തപ്പോള്‍ യാദൃശ്ചികമായി യുവതിയുടെ ചിത്രവും പതിഞ്ഞതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.
പ്രതി സ്ഥാനത്തുളള യുവതി സാമൂഹ്യസേവനത്തിന് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുളള വ്യക്തിത്വമാണെന്നും വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങളൊന്നും അംഗീകരിച്ചില്ല. പിഴയായി ഒന്നരലക്ഷം ദിര്‍ഹം കെട്ടിവെക്കണമെന്നും വിധിച്ചു. കേസില്‍ വാദത്തിനായി പ്രതീഭാഗം മേല്‍ക്കോടതിയെ സമീപിച്ചു. ബീച്ച് ഒരു പൊതുസ്ഥലമാണെന്നും സ്വകാര്യതാ നിയമം ബാധകമല്ലെന്നും കോടതിയെ അഭിഭാഷകന്‍ ധരിപ്പിച്ചു.
മാത്രമല്ല തന്‍റെ കക്ഷി ഒരു വീട്ടമ്മയാണെന്നും ഇത്രയും ഭീമമായ തുക അടക്കുന്നതിനുളള സമ്പത്തിക ഭദ്രത തന്‍റെ കക്ഷിക്കില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. വാദം കേട്ട കോടതി വരുന്ന ഡിസംബര്‍ 11 തീയതിയിലേക്ക് കേസ് കേള്‍ക്കുന്നതിനായി നീട്ടിയിരിക്കുകയാണ്.
Post Your Comments