ന്യൂഡല്‍ഹി: സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥര്‍ പൂച്ചകളെ പോലെ തമ്മിലടിക്കുകയാണ്. അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും എതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്..
അലോക് വര്‍മയേയും രാകേഷ് അസ്താനയേയും കുറ്റപ്പെടുത്തിയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നിലപാടെടുത്തത്. പ്രശ്‌നം ഇരുവര്‍ക്കുമിടയില്‍ തീര്‍ക്കാന്‍ കഴിയാത്ത അസാധാരണ സാഹചര്യമായതിനാലാണു സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
Post Your Comments