കോലഞ്ചേരി: കഴിഞ്ഞമാസം 24ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോള്‍ (26) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് രാമന്‍തുരുത്തിലെ കായലില്‍ നിന്ന് തിങ്കള്‍ രാത്രി മൃതദേഹം കണ്ടെത്തിയത്. പിറവം പാലച്ചുവട് തുരുത്തേല്‍ അമല്‍ മനോഹറിന്റെ ഭാര്യയാണ് ജീമോള്‍.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് ജീമോളുടെ മൃതദേഹം കായലില്‍ നിന്ന് ലഭിച്ചത്. അതേസമയം കാണാതായതു മുതല്‍ മിക്കപ്പോഴും ഇവരുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
എന്നാല്‍ ചില സമയങ്ങളില്‍ പ്രവര്‍ത്തിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ആദ്യം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലും പിന്നീട് സസൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. ഒടുവില്‍ ഞായറാഴ്ച വല്ലാര്‍പാടത്താണു ഫോണ്‍ പ്രവര്‍ത്തിച്ചത്. മൃതദേഹം ഇന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.
Post Your Comments