Latest NewsKerala

എടിഎം കവര്‍ച്ചാശ്രമം; പ്രതികളെകുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്

വരന്തരപ്പിള്ളി: റിംഗ് റോഡിലെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം സെന്റര്‍ കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ഇതര സംസ്ഥാനക്കാരെയും ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പോലീസ് പരിശോധന നടത്തി. എടിഎം സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ രണ്ടു പേരുടെ ദൃശ്യങ്ങളില്‍ നിന്നാണ് ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ രാത്രി മുതല്‍ സംശയം തോന്നിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.ഇതിനിടെ വരന്തരപ്പിള്ളിയിലെ ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയില്‍ അഞ്ചു തവണ ഒരു ബൈക്കിന്റെ ചിത്രം പതിഞ്ഞതില്‍ നിന്ന് മേഖലയിലെ ഗുണ്ടകളാണോ കവര്‍ച്ചക്ക് പിന്നിലെന്ന സംശയവും പോലീസിനുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് വാഹന പരിശോധനയും ശക്തമാക്കി.ഇന്നു വൈകീട്ടോടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പോലീസ് പറയുന്നത്.ചാലക്കുടി ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡും വരന്തരപ്പിള്ളി പോലീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button