![](/wp-content/uploads/2018/12/augusta-wesland.jpg)
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ട് നല്‍കാന്‍ സുഷമ സ്വരാജിന്റെ ഇടപെടലിൽ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു.വിവിഐപികള്‍ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനി അഗസ്റ്റാ വെസ്റ്റ്വാന്‍ഡില്‍ നിന്ന് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതായി 2013ലാണ് ആരോപണം ഉയര്‍ന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ അഗസ്റ്റ് വെസ്റ്റ്‌ലാൻഡ് , മാതൃ കമ്പനി ഫിൻ മെക്കാനിക്ക എന്നിവയ്ക്കായി ഇടനിലക്കാരനായി പ്രവർത്തിച്ച ക്രി8സ്ത്യൻ മിഷേൽ പണം വെട്ടിച്ചുവെന്നാണ് കേസ്. ദുബായിൽ താമസിച്ചു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.വിവിഐപി ആവശ്യങ്ങൾക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്പ്ടറുകൾ വാങ്ങാൻ 2010 ലാണ് ഇന്ത്യ കരാർ ഉണ്ടാക്കിയത്.
ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ ഉടമസ്ഥരായ ഫിൻ മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കായി 423 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണം ഉയർന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയർന്നിരുന്നു. മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗി, സഹോദരന്‍ ജുലി ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരെ നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഇടനിലക്കാരുടെ ഡയറിയിലുണ്ടെന്ന ആരോപണം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങിയതില്‍ 3600 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. അഴിമതി നടന്നതായി പ്രതിരോധമന്ത്രി തന്നെ സ്ഥിരീകരിച്ചതോടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയായി മാറുകയാണിത്.
Post Your Comments