ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമാണെന്ന് അറിയിച്ചുകൊണ്ടു രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു.
55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായും കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ എക്‌സിൽ കുറിച്ചു.
READ ALSO: ഭക്ഷ്യ വിപണന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്: ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനായ മിലിന്ദ് മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും 2004 ലും 2009 ലും പാര്‍ലമെന്റിലേക്ക് മിലിന്ദ് ദേവ്‌റ വിജയിച്ചിരുന്നു. എന്നാല്‍, 2014 ലും 2019 ലും ശിവസേനയോട് പരാജയപ്പെട്ടു. മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Post Your Comments