Latest NewsKeralaIndia

എൻഡിഎ കേരളത്തിന് നൽകിയത് യുപിഎ നൽകിയതിലും 458% കൂടുതൽ: കണക്കുകളുമായി നിർമല, അല്ലെങ്കിൽ പിണറായി പറയട്ടെ എന്ന് വെല്ലുവിളി

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിനിടെ 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായും 1,43,117 കോടി രൂപ ​ഗ്രാൻഡായും നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെയും യുപിഎ സർക്കാരിന്റെ പത്തുവർഷത്തെയും കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തായിരുന്നു രാജ്യസഭയിൽ മന്ത്രി കേരളത്തിന് നൽകിയ പണത്തിന്റെ കണക്കുകൾ നിരത്തിയത്.

കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെയുള്ള കേരളത്തിന്റെ സമരം ഡൽഹിയിൽ നടക്കുമ്പോഴാണ് നികുതി വിഹിതകണക്കുമായി മന്ത്രി രംഗത്തെത്തിയത്. ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സർക്കാരിന് പറയാമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി കേരളത്തിന് നൽകിയെന്നാണ് നിർമല സീതാരാമൻ വിശദീകരിക്കുന്നത്. 46,303 കോടി രൂപയാണ് യുപിഎ ഭരണകാലത്ത് (2004–14) നൽകിയ നികുതി വിഹിതമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നുവെന്നു മന്ത്രി പറഞ്ഞു. ഇതിൽ 458 ശതമാനമാണ് വർധനവുള്ളത്.

മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020–2021ൽ 82 കോടി, 2021–2022ൽ 239 കോടി,2022–2023ൽ 1,903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു

യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം പാർലമെന്റിൽ നിർമല സീതാരാമൻ അവതരിപ്പിച്ചു. യുപിഎ–എൻഡിഎ സർക്കാരുകളുടെ പത്തു വർഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച വിശദമായ ചർച്ച ലോക്‌സഭയിൽ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button