Latest NewsInternational

എണ്ണ കയറ്റുമതി: അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിട്ട് ഇറാന്‍ പ്രസിഡന്റ്

ജനീവ: എണ്ണ കയറ്റുമതിയില്‍ രാജ്യത്തിനെതിരെ പ്രതിരോധം തീര്‍ത്ത അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍. ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഞങ്ങള്‍ വില്‍ക്കുന്നത് ഇറാന്റെ എണ്ണയാണെന്നും അത് തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എണ്ണ വില്‍പ്പന ഇറാന്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയുള്ള ഇറാനിയന്‍ എണ്ണക്കപ്പലുകളുടെ നീക്കം തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതുവഴിയുള്ള മുഴുവന്‍ എണ്ണക്കപ്പലുകളുടെ നീക്കം തടയുമെന്നും റുഹാനി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ഇറാനിലെ സന്ദര്‍ശനത്തിനിടെ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ട് അമേരിക്കന്‍ ട്രംപിന്റെ നിലപാടിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button